കണ്ണൂർ :- ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ പുസ്തകോത്സവം 23 മുതൽ 30 വരെ ചെറുശ്ശേരി നഗറിൽ (റബ്‌കോ ഓഡിറ്റോറിയം,കണ്ണൂർ ) നടക്കും. മാതൃഭൂമി, പെൻഗ്വിൻ, എൻ.ബി.എസ്., ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഡി.സി. തുടങ്ങി തൊണ്ണൂറോളം പ്രസാധകരുടെ നൂറിലേറെ സ്റ്റാളുകൾ ഉണ്ടാകും. ലൈബ്രറികൾക്ക് ഉദാര നിരക്കിൽ പുസ്തകം വാങ്ങാം.
23-ന് 10-ന് ശിക്ഷക് സദനിൽ കഥാകാരൻ ടി.പത്മനാഭൻ ഉദ്ഘാടനംചെയ്യും . 23-ന് വൈകീട്ട് പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ വൈകീട്ട് നാലരയ്ക്ക് സുകുമാർ അഴീക്കോട് അനുസ്മരണം ഡി.വൈ.എഫ്.ഐ. പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. എ.വൽസൻ രചിച്ച തലശ്ശേരി കലാപം-നേരും നുണയും എന്ന പുസ്തകം എം.മുകുന്ദൻ പ്രകാശനംചെയ്യും. ഡോ. ജെയിംസ് പോളിന്റെ ഏകപാത്ര നാടകവുമുണ്ടാകും.
24-ന് മൂന്നിന് പുസ്തക പ്രകാശനവും അവാർഡ് വിതരണവും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.
25-ന് 11-ന് യുവ ജനപ്രതിനിധികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് അക്കിത്തം, സുഗതകുമാരി അനുസ്മരണം സംഗീത സംവിധായകൻ വി.ടി.മുരളി ഉദ്ഘാടനംചെയ്യും.
26-ന് മൂന്നിന് ഓൺലൈൻ എഴുത്തിനെക്കുറിച്ച് സംവാദം. നിരൂപകൻ ഇ.പി.രാജഗോപലൻ ഉദ്ഘാടനംചെയ്യും.
27-ന് മൂന്നിന് കഥാസായാഹ്നത്തിൽ യു.എ.ഖാദർ അനുസ്മരണം വി.എസ്.അനിൽകുമാർ ഉദ്ഘാടനംചെയ്യും.
28-ന് മൂന്നിന് കവി സമ്മേളനം നടക്കും.
29-ന് നോവൽ-നാടകം-ബാലസാഹിത്യം എന്ന വിഷയത്തിൽ ചർച്ച നടക്കും.
30-ന് മൂന്നിന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും.