പറശിനിക്കടവില്‍ പാലത്തിന്റെ കൈവരിയില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ
പറശിനിക്കടവ്*: പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പാലത്തിന്റെ കൈവരിയില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മയ്യിലിലേക്ക് പോകുന്ന റോഡില്‍ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകള്‍ക്ക് മുകളിലെ മേല്‍പാലത്തിന്റെ കൈവരിയിലാണ് തൂങ്ങി മരിച്ചത്. ഏകദേശം 60 വയസ് പ്രായം തോന്നിക്കും. കാവി മുണ്ടും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. ഇന്ന് രാവിലെ ആറോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.