ഫിലമെൻറ് രഹിത കേരളം പദ്ധതിക്ക് കൊളച്ചേരിയിൽ തുടക്കമായി



കൊളച്ചേരി :- ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ.ഇ.ഡി ബൾബുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് എൽ.ഇ.ഡി ബൾബുകളുടെ വിതരണ  ഉദ്ഘാടനം നടത്തി.

വൈസ് പ്രസിഡണ്ട് സജിമ എം അധ്യക്ഷത വഹിച്ച പരിപാടിയിൽ സുരേഷ് ബാബു(അസി. എക്സി. എൻജിനീയർ, വളപട്ടണം KSEB Ltd.) സ്വാഗതം അർപ്പിക്കുകയും കൃഷ്ണപ്രസാദ് (അസി. എഞ്ചിനീയർ, കൊളച്ചേരി KSEB Ltd.) റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വാർഡ് അംഗങ്ങളും ചടങ്ങിന്  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




Previous Post Next Post