കണ്ണൂർ :- ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.ഐ.എമ്മിലെ അഡ്വ.ബിനോയ് കുര്യനാണ് 7178 വോട്ടുകൾക്ക് വിജയിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനോയ് കുര്യൻ യു ഡി.എഫിലെ ലിൻ്റ ജയിംസിനെയാണ് തോൽപ്പിച്ചു. കഴിഞ്ഞ തവണ 285 വോട്ടുകൾക്ക് യു.ഡി.എഫ് വിജയിച്ച ഡിവിഷനാണ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്ന ബിനോയ് കുര്യൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്.
ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ പൂർണമായും അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളും പായം പഞ്ചായത്തിലെ രണ്ട് വാർഡും മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാർഡുകളും ചേർന്നതാണ് തില്ലങ്കേരി ഡിവിഷൻ.