മയ്യിൽ :- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയുടെയും ലൈബ്രറി കൗൺസിൽ മയ്യിൽ പഞ്ചായത്ത് നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീ.പി. കെ.വിജയൻ പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് "നാളത്തെ പഞ്ചായത്ത് ലൈബ്രറി കൗൺസിലിൻ്റെ വീക്ഷണത്തിൽ " എന്ന വിഷയം അവതരിപ്പിച്ചു.
ശ്രീമതി.കെ.രാധിക ജനപ്രതിനിധികളെ പരിചയപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കെ.കെ.റിഷ്ന, വൈസ് പ്രസിഡൻറ് ശ്രീ.എ.ടി.രാമചന്ദ്രൻ ,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി.എൻ.വി.ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.കെ.പി. രേഷ്മ, ശ്രീമതി. എം.വി.ഓമന എന്നിവർ സംസാരിച്ചു. പി.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ.ടി.കെ.ശ്രീകാന്ത് സ്വാഗതവും ശ്രീ.എം.പി.മനോജ് നന്ദിയും പറഞ്ഞു.