കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടന്നു

 


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് പി.പി. റെജി ഉൽഘാടനവും താക്കോൽ ദാനവും നിർവ്വഹിച്ചു.

ഗുണഭോക്താക്കളുടെ അദാലത്തും പരിപാടിയിൽ നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ഇ.പി. സുധീഷ് സ്വാഗതം പറഞ്ഞു.

പദ്ധതി നിർവഹണത്തിന്റെ റിപ്പോർട്ട് ശ്രീലത വി എം. അവതരിപ്പിച്ചു. യു മുകുന്ദൻ, പ്രസീത പി., കെ.കെ. മൂഹമ്മദ്  എന്നിവർ ആശംസ  അർപ്പിച്ചു സംസാരിച്ചു. പ്രസീത പി. നന്ദി പറഞ്ഞു.

Previous Post Next Post