ലൈഫ് മിഷൻ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും അദാലത്തും സംഘടിപ്പിച്ചു


മയ്യിൽ:-
മയ്യിൽ  ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടന്നു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് കെ കെ റിഷ്‌ന പരിപാടി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സെക്രെട്ടറി ടി ദിവാകരൻ സ്വാഗതം പറഞ്ഞു.വി കെ ലിജു റിപ്പോർട്ട്  അവതരിപ്പിച്ചു.


എം വി അജിത,എം രവി മാസ്റ്റർ,വി വി അനിത,പി ബാലൻ,വി ഒ പ്രഭാകരൻ,എൻ കെ രാജൻ,കെ പി ശശിധരൻ,ബേബി സുനാഗർ,അസൈനാർ മാസ്റ്റർ,രവി നമ്പ്രം എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ചു.രഞ്ജിത് ബാബു ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽപെട്ടു വീടു ലഭിച്ചവരുടെ അദാലത്തും ചടങ്ങിൽവെച്ചു നടന്നു..


Previous Post Next Post