ചേലേരി :- മഹാഭാരത സത്രത്തിന് ചന്ദ്രോത്ത് കണ്ടി മടപ്പുരയിൽ തുടക്കമായി. സത്രത്തിന് ആർഷ സംസ്കാര ഭാരതി സംസ്ഥാന അധ്യക്ഷൻ കെ.എൻ .രാധാകൃഷ്ണൻ മാസ്റ്റർ തിരിതെളിയിച്ചു.
കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ .കെ . അജിത മുഖ്യാഥിതിയായി. ചെയർമാൻ പി. കെ.കുട്ടികൃഷ്ണൻ, പി.വിനോദ്, ഭാർഗവീ വിശ്വനാഥൻ പ്രസംഗിച്ചു.
സാന്ദീപനി ധർമ്മ പഠന വിദ്യാലയത്തിന്റെ നേതൃത്ത്വത്തിലാണ് വിചാര സത്രം നടക്കുന്നത്. ഓൺലൈൻ പ്രശ്നോത്തരി മത്സരങ്ങളിൽ ജേതാക്കളായവർക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ കെ. അജിത സമ്മാനങ്ങൾ വിതരണം ചെയ്തു.