മയ്യിൽ ടൗൺ ഇന്ന് ശുചീകരിക്കുന്നു

 


മയ്യിൽ :-
സമ്പൂർണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശനിയാഴ്ച മയ്യിൽ ടൗൺ വൃത്തിയാക്കും. വൃത്തിയും വെടിപ്പുമുള്ള പട്ടണമായി മയ്യിലിനെ മാറ്റിയെടുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം. കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, സന്നദ്ധ സംഘടനകൾ, ടാക്സി തൊഴിലാളികൾ, യുവ സംഘടനകൾ, കർഷകർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും. രാവിലെ 8.30-ന് മയ്യിൽ സി.ആർ.സി. കവലയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്‌ പരിപാടി ഉദ്ഘാടനം ചെയ്യും.

Previous Post Next Post