പള്ളിപ്പറമ്പിൽ ബാലോത്സവം സംഘടിപ്പിച്ചു


പള്ളിപ്പറമ്പ :-
എസ് എസ് എഫ് മഴവിൽ സംഘം പള്ളിപ്പറമ്പിൽ സംഘടിപ്പിച്ച ബാലോത്സവം കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി. കോവിഡ് കാലഘട്ടത്തിലെ അടച്ചിടലിൽ മരവിച്ചുപോയ മനസുകൾക്ക് തെല്ലൊന്നുമല്ല ഇത്തരം പ്രദർശനങ്ങൾ ആശ്വാസമേകുന്നത്. കൂടാതെ നാം കണ്ടു മറന്നതും പുതു തലമുറ നാളിതുവരെ കാണാത്തതുമായ നിരവധി വസ്തുക്കളുടെയും വിവിധ രാജ്യങ്ങളിലെ നിരവധി നാണയങ്ങളുടെയും കടലാസ് പണത്തിന്ടെയും പ്രദർശനവും ശ്രദ്ധേയമായി. 

ബാലോത്സവത്തിന്ടെ ഉദ്ഘാടനം അൻവിൽ പുന്നോൽ നിർവഹിച്ചു. എസ് എസ് എഫ്  ഡിവിഷന്‍ നേതാക്കളായ മുഹമ്മദ് സുഹൈൽ സഖാഫി, ശബീർ കയ്യങ്കോട്, ജുനൈദ് നെല്ലിക്കപാലം, മുഹമ്മദ് പാലത്തുങ്കര, സവാദ് കടുർ സംബന്ധിച്ചു. പരിപാടിയുടെ സമാപന സാംസ്കാരിക സമ്മേളനം  ശഫീഹ് ടീ. വി ഉദ്ഘാടനം നിർവഹിച്ചു. നജ്മുദ്ദീൻ നുഞ്ഞേരി ആശംസ അര്‍പ്പിച്ചു. ആശിർ പിടി നന്ദി പറഞ്ഞു. അമീന്‍ പിടി മിസ്ബാഹ് വിപി, ആശിർ പിടി, ബിഷർ ടി കെ, റസൽ കെ ഐൻ,സഫ്വാൻ എം തുടങ്ങിയവർ  നേതൃത്വം നൽകി

Previous Post Next Post