പാപ്പിനിശ്ശേരി: കഴിഞ്ഞ ദിവസം കിച്ചേരി പാമ്പയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്ന പന്നിയൂരിലെ ഉബൈസ് (23) ഇന്ന് രാവിലെ മരണപ്പെട്ടു. പള്ളിപ്പറമ്പ് കൊടിപ്പോയിൽ വാണിക പിടിയിലെ ബിഫാതിമായുടെ മകനാണ്. ഉമ്മർ ക്കുട്ടിയാണ് ഉബൈസിൻ്റെ പിതാവ്.
കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുടെ ഉണ്ടായിരുന്ന സുഹൃത്തും മരണപ്പെട്ടിരുന്നു. കുറ്റിക്കോലിലെ പരേതനായ കടുങ്ങാൻ പുതിയ പുരയിൽ സാലിഹിന്റെ മകൻ കെ.പി ഷിഫാസ് (21) ആണ് ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന പറശ്ശിനിക്കടവ് കോടല്ലൂർ സ്വദേശി വിജിൽ (32), സഹൽ (19) എന്നിവർക്കും പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കോടല്ലൂർ സ്വദേശികൾ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തളിപ്പറമ്പിൽ നിന്നു പുതി യതെരുവിലേക്ക് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ എല്ലാവരെയും ആശുപത്രിയിൽ എത്തി ച്ചെങ്കിലും ഷിഫാസിന്റെ ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം മുമ്പാണ് മരിച്ച ഷിഫാസ് ഗൾഫിൽ നിന്നു നാട്ടിലെത്തിയത്. പുതിയതെരുവിലുള്ള സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം. നബീസയാണ് ഷിഫാസിന്റെ മാതാവ്. സഹോദരങ്ങൾ: ഫൗസി, സെബിൽ