കൊളച്ചേരി ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷന്റെ തുടർവിദ്യാ കേന്ദ്രം കൊളച്ചേരിപറമ്പിൽ പത്താംതരം പ്ലസ് ടു തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 17 വയസ്സ് പൂർത്തിയായവർക്കും ഏഴാംതരം വിജയിച്ചവർക്കും പത്താം തരത്തിലേക്കും, 22 വയസ്സ് പൂർത്തിയായ വർക്കും പത്താംതരം വിജയിച്ചവർക്കും പ്ലസ് ടു തലത്തിലേക്കും രജിസ്റ്റർ ചെയ്യാം.
പത്താംതരം കോഴ്സുകളിലേക്കുള്ള ഫീസ് 1750തും പ്ലസ് ടുവിലെ കോഴ്സുകളിലേക്കുള്ള ഫീസ് 2500മാണ്. എസ്. സി., എസ് ടി അംഗപരിമിതർക്ക് ഫീസിൽ ഇളവ് ലഭിക്കും. കോഴ്സുകളിലേക്ക് ജനുവരി ഒന്നു മുതൽ ഫെബ്രുവരി 26 വരെ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് 9048811327, 9744955806 എന്നീ നമ്പറുമായി ബന്ധപ്പെടുക.