കാട്ടാമ്പള്ളി പുഴയോരത്തെ സ്റ്റെപ്പ് റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ തണ്ണീർത്തടം


നാറാത്ത്: പ്രകൃതി സുന്ദരവും ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമായ തണ്ണീർത്തടങ്ങൾക്ക് അകാലമൃത്യുവൊരുക്കി പ്ലാസ്റ്റിക് മാലിന്യകൂമ്പാരം.

നാറാത്ത് പഞ്ചായത്തിലെ സ്റ്റെപ്പ് റോഡിനിരുവശവുമാണ് രാത്രിയിൽ വാഹനങ്ങളിലെത്തി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത്. ഇവിടെ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾക്കുസമീപവും മാലിന്യം തള്ളിയിട്ടുണ്ട്. ചിലയിടങ്ങളിൽ മാലിന്യം നിറഞ്ഞത് മൂലം കണ്ടൽവനങ്ങളും മറ്റു ചെടികളും വളരാതായിട്ടുണ്ട്.


ചില ദിവസങ്ങളിൽ റോഡരികിൽ വിൽപ്പന നടത്താനെത്തുന്നവരും മാലിന്യം വലിച്ചെറിയുന്നുണ്ട്. സ്റ്റെപ്പ് റോഡിനെ മാലിന്യമുക്തമാക്കി സുന്ദരമാക്കാനുള്ള പദ്ധതി പുതിയ ഭരണസമിതി നടപ്പാക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. ഇവിടെയുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Previous Post Next Post