കൊളച്ചേരി :- ഇന്നു രാവിലെ കരിങ്കൽകുഴി പറശ്ശിനി റോഡിൽ വെച്ച് ബൈക്കും ലോറിയും കൂട്ടിയിണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണാടിപ്പറമ്പ പുല്ലൂപ്പി പാലങ്കാട്ട് കൊയിലേരിയൻ രഞ്ജിത്താണ് മരണപ്പെട്ടത്.
ഇന്നു രാവിലെ കരിങ്കൽകുഴിയിൽ നിന്നും പറശ്ശിനിക്കടവിലേക്ക് ബൈക്കിൽ പോകുകയായിരുന്ന രഞ്ജിത്തിൻ്റെ ബൈക്കിൽ പറശ്ശിനിക്കടവ് ഭാഗത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടി മുട്ടിയാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്ത്, രാഹുൽ എന്നിവരെ ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ചന്ദ്രൻ, തങ്ക ദമ്പതികളുടെ മകനാണ് രഞ്ജിത്ത്.
ലോറി ഡ്രൈവർക്കെതിരെ മയ്യിൽ പോലീസ് കെസെടുത്തിട്ടുണ്ട്.