മയ്യിൽ :- ഭാരതത്തിൻ്റെ ഗ്രാമങ്ങളിലൂടെ സ്വന്തം വാഹനത്തിലുള്ള പര്യടനവുമായി നീങ്ങുന്ന മയ്യിൽ സ്വദേശികളായ യുവാക്കളുടെ യാത്ര ശ്രദ്ദേയമാവുന്നു.കുറ്റ്യാട്ടൂർ പാവന്നൂർ മൊട്ടയിലെ ബസ് ഡ്രൈവറായ പി.ബിജുവും ഉറ്റസുഹൃത്ത് റഷീദ് പഴശ്ശിയുമാണ് പരിഷ്കാരം വരുത്തിയ വാനിൽ ഊണും ഉറക്കവുമായി രാജ്യത്തെ ഗ്രാമം മുഴുവനും കാണാൻ കഴിഞ്ഞ മാസം 12 ന് മയ്യിൽ നിന്ന് യാത്ര പുറപ്പെട്ടത്.
"വാൻ ലൈഫ് ഓൾ ഇന്ത്യ ട്രിപ്പ് "എന്നാണ് യാത്രയുടെ പേര്. ഇന്ത്യൻ ഗ്രാമങ്ങളിലെ നേരനുഭവം യൂട്യൂബ് വഴി ലോകത്തെ അറിയിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.ഗ്രാമപ്രദേശങ്ങളിലെ നിർധനരുടെ അവസ്ഥ തൊഴിൽ വിദ്യാഭ്യാസം ആരോഗ്യം എന്നിവയെക്കുറിച്ച് ആയിരിക്കും പ്രധാനമായും ഇവർ സംരക്ഷണം ചെയ്യുക.
യാത്രയിലുടനീളം കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്യുന്നതിനും വിശ്രമിക്കുന്നതും വാനിൽ തന്നെയായിരിക്കും.വാനിൻറെ മുകളിൽ സോളാർ പാനൽ ഉപയോഗിച്ചുള്ള വൈദ്യുതിയും ഒരുക്കിയിട്ടുണ്ട് കട്ടിൽ, ജലസംഭരണി ,അടുക്കള എന്നിവയുമിതിലുണ്ട്. വാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതും ഇവർ തന്നെ.മൈസൂരു ബംഗളൂരു ,ഹൈദരാബാദ് പഞ്ചാബ് വഴി ഇവർ ജമ്മുകാശ്മീരിൽ എത്തും.നിലവിൽ ഇവർ പഞ്ചാബിലെത്തിയിട്ടുണ്ട്.
വാഗ അതിർത്തിയിലെ സൈനികരെയും ഗ്രാമീണരെയും കണ്ടതിനുശേഷം അരുണാചൽപ്രദേശ്, അസം, ഒഡിഷ വഴി കന്യാകുമാരിയിലും തുടർന്ന് കേരളത്തിലേ ക്കുമാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. നേരത്തെ ഇരുവരും ബസ് ഡ്രൈവർ ആയിരുന്നതിനാൽ വാഹനമോടിക്കുന്നതും ഇവർ തന്നെയായിരിക്കും .32 കാരായ ഇരുവരും വിവാഹിതരാണ്.bijurithvik എന്ന യൂട്യൂബ് ചാനലിൽ(https://youtu.be/JzoSMpihjVI ) ഇവരുടെ യാത്രാവിശേഷങ്ങൾ കാണാം.