കൊളച്ചേരി :- കെ.സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കായച്ചിറ ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് 9-ാം വാർഡ് കയച്ചിറ മെമ്പർ സമീറ സി.വി സ്വിച്ച് ഓൺ ചെയ്ത് നിർവഹിച്ചു.
ചടങ്ങിൽ കമ്പിൽ വാർഡ് മെമ്പർ എൽ നിസാർ അദ്ധ്യക്ഷത വഹിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി. പ്രേമാനന്ദൻ ഇ കെ. അബ്ദുൾ ഖാദർ ഹാജി ,റഷീദ് ഒ കെ എന്നിവർ സംസാരിച്ചു. എം ദാമോദരൻ സ്വാഗതവും കെ.വി. യൂസഫ് നന്ദിയും പറഞ്ഞു.