എ.ടി.എം കവർച്ചകൾ; അന്വേഷണം കർണാടകയിലേക്ക്
കണ്ണപുരം: കല്ല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. താവത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച വാഹനത്തിന്റെ മുന്നിൽ നമ്പർ പ്ലേറ്റുണ്ട്. എന്നാൽ ഇത് വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വാഹനത്തിന്റെ പിറകു വശത്ത് നമ്പർ പ്ലേറ്റുണ്ടാ യിരുന്നില്ല. എന്നാൽ വാഹനം കർണാടക മോഡലിലുള്ളതാണ്. അതിനാലാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിക്കുന്നത്. അന്വേഷണത്തിന് ഇന്നലെ പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകിയിരുന്നു.