തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് ത്രിദിന പദയാത്രക്ക് പ്രൗഡ ഗംഭീര തുടക്കം
തളിപ്പറമ്പ: എൽഡിഎഫ് സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന പദയാത്രക്ക് പ്രൗഡ ഗംഭീര തുടക്കം. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എട്ടെയാറിൽ സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി.കെ. സുബൈർ മണ്ഡലം പ്രസിഡൻ്റെ നൗഷാദ് പുതുക്കണ്ടത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എൻ.യു. ഷഫീഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.എം.ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അസൈനർ മാസ്റ്റർ, സി.മൊയ്തീൻ, മൊയ്തീൻ പെരുവാങ്കോട്, സത്താർ ഹാജി, ഉനൈസ് എരുവാട്ടി, പി.സി.നസീർ, ഓലിയൻ ജാഫർ, ഷംസീർ മയ്യിൽ, സലാം കമ്പിൽ, എം.സിദ്ധീഖ്, ഉസ്മാൻ കൊമ്മച്ചി, മുഹ്സിൻ ബക്കളം, സയീദ് പന്നിയൂർ, അഷ്റഫ് ബപ്പു തുടങ്ങിയവർ സംബദ്ധിച്ചു. പി.കെ.ഷംസുദ്ധീൻ സ്വാഗതവും എൻ.വി.ഷബീർ നന്ദിയും പറഞ്ഞു. കമ്പിൽ ടൗണിൽ നടന്ന സമാപന ചടങ്ങിൽ മൻസൂർ പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അലി മംഗര മുഖ്യ പ്രഭാഷണം നടത്തി. ഹംസ മൗലവി പള്ളിപ്പറമ്പ്, അസീസ് ഹാജി, കെ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. ജാബിർ പാട്ടയം സ്വാഗതവും നൗഷാദ് പുതുക്കണ്ടം നന്ദിയും പറഞ്ഞു.