ഉപഭക്താക്കൾക്ക് ആശ്വാസമായി കേരള വാട്ടർ അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിൽ റവന്യൂ കലക്ഷൻ സംവിധാനം ഒരുങ്ങുന്നു ; വെള്ള കരം അടക്കാൻ ഇനി മുതൽ മട്ടന്നൂരിലേക്ക് പോകേണ്ടതില്ല


കൊളച്ചേരി :-   കേരള വാട്ടർ അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിൽ റവന്യൂ കലക്ഷൻ സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി റവന്യു ഹെഡ് ക്ലർക്ക് പോസ്റ്റ് അനുവദിച്ച് ഉത്തരവായി.

നാറാത്ത് ,കൊളച്ചേരി ,മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഉപഭോക്താക്കൾക്ക്  വാട്ടർ ചാർജ് , കണക്ഷനുമായ ബന്ധപ്പെട്ട കാര്യങ്ങൾ ,BPL രജിസ്ട്രേഷൻ എന്നിവയ്ക്ക് വേണ്ടി കൊളച്ചേരി ഓഫിസിൽ ബന്ധപെട്ടാൽ മതിയാകും ,നിലവിൽ മട്ടന്നൂരിലെ സബ് ഡിവിഷൻ ഓഫീസിലാണ് ഉപഭോക്താക്കൾ പോകേണ്ടി വരുന്നത്.

ഉപഭോക്താക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ലാ കമ്മിറ്റി ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് കൊളച്ചേരി സെക്ഷൻ ഓഫീസിൽ റവന്യു ഹെഡ് ക്ലർക്ക് പോസ്റ്റ് സ്ഥാപിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

Previous Post Next Post