മയ്യിൽ :- പ്രഭാത സവാരിക്കിടെ മയ്യിൽ SBI ബാങ്കിനു സമീപമുള്ള പെട്രോൾ പമ്പിനടുത്ത് വച്ച് റിട്ട .അധ്യാപകൻ കാറിടിച്ച് മരണപ്പെട്ടു. മയ്യിൽ ചെക്ക്യാട്ട് കാവിന് മുൻവശത്ത് താമസിക്കുന്ന യു ബാലകൃഷ്ണൻ മാസ്റ്റർ (74 ) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ബാലകൃഷ്ണൻ മാസ്റ്ററെ മയ്യിൽ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയാണ് ഉണ്ടായത്.
KSSPU ഇരിക്കൂർ ബ്ലോക്ക് ട്രഷററും, ദീർഘകാലം അധ്യാപക, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ശ്രീ യു. ബാലകൃഷ്ണൻ മാസ്റ്റർ .
ഭാര്യ :സത്യവതി (അംഗൻവാടി വർക്കർ)
മക്കൾ : നിജിൽ (ഐ ടി പാർക്ക് എറണാകുളം), ശുഭ (താലൂക്ക് ഓഫീസ് തളിപ്പറമ്പ്)
മരുമക്കൾ :ശ്രീജിഷ (കോടിയേരി),പ്രശാന്ത് (കോയിപ്ര)
സഹോദരങ്ങൾ : യു ലക്ഷ്മണൻ,യു ഗംഗാധരൻ ,ജാനകി ,നാരായണി പരേതരായ രാഘവൻ,മുകുന്ദൻ.
ഇടിച്ച വാഹനത്തിനായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായി മയ്യിൽ പോലീസ് അറിയിച്ചു.
മോർച്ചയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു നൽകും .