കണ്ണൂർ ആർട്ടിസ്റ്റ് ഹബ് സ്‌നേക്ക് പാർക്കിൻ്റെ ചുവരുകളിൽ ചിത്രങൾ കൊണ്ട് സൗന്ദര്യവൽകരിച്ചു
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് സ്നേക് പാർക്കിൻ്റെ നേതൃത്വത്തിൽ കണ്ണൂരിലെ യുവ ചിത്രകാരന്മാരുടെ കൂട്ടായ്മയായ കണ്ണൂർ ആർട്ടിസ്റ്റ് ഹബ് സ്‌നേക്ക് പാർക്കിൻ്റെ ചുവരുകളിൽ ചിത്രങ്ങൾ കൊണ്ട് സൗന്ദര്യ വൽകരിച്ചു. മുപ്പതോളം വരുന്ന ചിത്രകാരന്മാർ ഭാഗമായി പങ്കെടുത്തു. സ്‌നെക്ക് പാർക് ഡയറക്ടർ പ്രൊഫ ഇ കുഞ്ഞിരാമൻ കലാകാരന്മാർക്ക് പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും നൽകി. ചിത്രകാരന്മാരുടെ ഉന്നമനത്തിനായി സ്നെക്ക് പാർക് എന്നും പരിശ്രമിക്കുന്നുണ്ടെന്നും ഭാവിയിൽ ഒരു ചിത്രകല ഗാലറി ഒരുക്കാൻ പദ്ധതി ഇടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളർന്ന് വരുന്ന യുവ കലാകാരന്മാരുടെ കഴിവുകൾ ജന ശ്രദ്ധയിൽ കൊണ്ട് വരാനുള്ള ഭാഗമായാണ് ഈ രചന എന്ന് കൂട്ടായ്മയുടെ നേതൃത്വം നൽകിയ അബുൽ ഖൈർ, ഷോബിത് എന്നിവർ കൂട്ടി ചേർത്തു. സനേക്ക് പാർക് ക്യുറെറ്റർ നന്ദൻ വിജയകുമാർ, ബയോളജിസ്റ് ഉണ്ണികൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദാമോദരൻ, പി ആറ് ഓ വിന്ധ്യ, എടുകേഷൻ ഓഫീസർ റിയാസ് മാങ്ങാട്, ആർട്ടിസ്റ്റ് നമിത, നിമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.