ചേലേരി : - ചേലേരി എ യു പി സ്ക്കൂളിന്ന് സമീപം ഇന്ന് രാത്രി ഒമ്പത് മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രയ്ക്കാർക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.കൊളച്ചേരി മുക്കിൽ നിന്നും ചേലേരി ഭാഗത്തേേക്ക് വന്ന ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടച്ച് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ പാടിക്കുന്ന് താമസിക്കുന്ന അതിഥി തൊഴിലാളികളായ സോനു(25) ജഗദീഷ് (30) എന്നിവരെ കമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനാപകടം പതിവായ ഇവിടെ മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ സൈനികൻ്റെ ജീവൻ പൊലിഞ്ഞിരുന്നു. വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ കഴിഞ്ഞ മാസം ഇവിടെ ഹംമ്പ് സ്ഥാപിക്കുക ഉണ്ടായിരുന്നു. അതേ സ്ഥലത്ത് തന്നെെയാണ് ഇന്ന് വീണ്ടും അപകടം സംംഭവിച്ചിരിക്കുന്നത്.