നാറാത്ത് :- നാല് പതിറ്റാണ്ടായി നാറാത്ത് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഭാരതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ചിദഗ്നി സനാതന ധർമ്മ പാഠശാല അഴീക്കോട് ശാന്തി മഠം മഠാധിപതി സ്വാമി ആത്മ ചൈതന്യ ഉൽഘാടനം ചെയ്തു.
ഭാരതീയ പൈതൃകത്തിൽ അവഗാഹമുളള ആചാര്യന്മാർ വിവിധ വിഷയ തികച്ചും ആസ്പദമായി ക്ലാസെടുക്കും. തികച്ചും സൗജന്യമായി നൽകുന്ന ക്ലാസിൽ ആദ്യ ബാച്ചിൽ നൂറ് പേർക്ക് പരിശീലനം നൽകും .
ചടങ്ങിൽ ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതി പ്രസിഡണ്ട് കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു . പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ കെ.എൻ.നാരായണൻ മാസ്റ്റർ വിതരണം ചെയ്തു. സുമാ സുരേഷ് സംഗീത അർച്ചന നടത്തി.
സേവാഭാരതി ജില്ലാ സിക്രട്ടറി എം. രാജീവൻ , ജ്യോതിർഗമയ കണ്ണാടിപ്പറമ്പ പഠന വേദി കൺവീനർ പി. സി.ദിനേശൻ മാസ്റ്റർ, ചേലേരി സാന്ദീപനി പഠന വിദ്യാലയം ചെയർമാൻ പി.കെ. കുട്ടികൃഷ്ണൻ ആശംസ അർപ്പിച്ചു.
ചിത്രകലയിൽ അമ്പതാണ്ടുകൾ പിന്നിട്ട ആർട്ടിസ്റ്റ് ശശികല, മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നിധീഷ് കെ പി , ശാസ്ത്രീയസംഗീതത്തിൽ അഖിലേന്ത്യ പുരസ്കാരം ലഭിച്ച ഗോപീകൃഷ്ണൻ എന്നിവരെ ആദരിച്ചു. അജയൻ കെ.എൻ,ബിജു കെ.പി. പ്രസംഗിച്ചു.