കമ്പിൽ :- കമ്പിൽ മണ്ഡലം എസ് വൈ എസ് സമ്മേളനവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും ഫെബ്രുവരി 23 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6 മുതൽ കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ നടക്കും. പതാക ഉയർത്തൽ, സിയാറത്ത്, ആദരവ്, ആശയ സംവേദനം, ഫേസ് ടു ഫേസ്, കർമ്മ പദ്ദതി സമർപ്പണം എന്നിവ നടക്കും.
സയ്യിദ് സഫ് വാൻ മഹ്മൂദ് കോയതങ്ങൾ ഏഴിമല, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, ഇബ്രാഹിം ബാഖവി പൊന്ന്യം, അഹ്മദ് തേർലായി, ഹനീഫ ഏഴാംമൈൽ, സത്താർ വളക്കൈ, ഇബ്രാഹിം എടവച്ചാൽ, അബ്ദുള്ള ഫൈസി പട്ടാമ്പി തുടങ്ങിയവർ സംബന്ധിക്കും.
മണ്ഡലം സെക്രട്ടറിയേറ്റ് യോഗത്തിൽ അശ്രഫ് ഫൈസി പഴശ്ശി അദ്ധ്യക്ഷത വഹിച്ചു. മൻസൂർ പാമ്പുരുത്തി, കെ.എൻ മുസ്തഫ, അശ്രഫ് അൽ ഖാസിമി കമ്പിൽ, ഗഫൂർ നദ്‌വി മാലോട്ട്, ഹനീഫ മൗലവി മയ്യിൽ, യൂസുഫ് മൗലവി കമ്പിൽ, അമീർ സഅദി പള്ളിപറമ്പ്, ടി.വി. മുഹമ്മദ് കുട്ടി, മുജീബ് കമ്പിൽ, സിദ്ധീഖ് നെല്ലിക്കപ്പാലം സംബന്ധിച്ചു.