പി.എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു

 


നാറാത്ത് :-  നിസ്വാർത്ഥ സേവനത്തിലൂടെ ത്യാഗസുരഭിലമായ ധന്യ ജീവിതം നയിച്ച കർമയോഗിയാണ് പി.എം പത്മനാഭൻ എന്ന് കൈവല്യാനന്ദ ആശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു . നാറാത്ത് ദയാ കേന്ദ്രത്തിൽ പി. എം പത്മനാഭൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാവായിരിക്കുമ്പോൾ തന്നെ സ്വാമി ചിന്മയാനന്ദന്റെയും ദയാനന്ദ സരസ്വതിയുടെയും മിഷൻ സംഘടനകളിൽ പ്രവർത്തിച്ച് സേവന പ്രവർത്തനങ്ങൾ നടത്തിയ പത്മനാഭൻ , ഉത്തരകാശി, ഹിമാചൽപ്രദേശിലെ സിദ്ധ ബോധി ആശ്രമങ്ങളുടെ ചുമതല വഹിച്ചിരുന്നു.

അനുസ്മരണ ചടങ്ങിൽ ആർഷ സംസ്കാര ഭാരതി സംസ്ഥാന പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ ജയകുമാർ , കെ.എൻ നാരായണൻ , സി. കെ  ജയചന്ദ്രൻ , ഒ. നാരായണൻ ,പി.എം ഭാഗ്യനാഥൻ, രാധാകൃഷ്ണൻ മാണിക്കോത്ത്,പി.എം. പ്രേമരാജൻ സംസാരിച്ചു.

Previous Post Next Post