കൊളച്ചേരി :- KPSTA തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം പ്രസിഡന്റ് ശ്രീമതി പി വി ജലജകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി ശ്രീ കെ സി മുഹമ്മദ് ഫൈസൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആശംസ നേർന്നു കൊണ്ട് ജില്ലാ സെക്രട്ടറി വി മണികണ്ഠൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ടി വി ഷമീമ, സംസ്ഥാന കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി സി എം പ്രസീതടീച്ചർ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല സെക്രട്ടറി പി വി സജീവൻ, ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ എൻ വി പ്രേമാനന്ദൻ,ജില്ലാ കൗൺസിൽ അംഗംപി സി ഉണ്ണികൃഷ്ണൻ, വിദ്യാഭ്യാസ ജില്ല കൗൺസിൽ അംഗങ്ങളായ കെപി ഇബ്രാഹിം,കെ സുഭാഷ് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടരി എ കെ ഹരീഷ്കുമാർ സ്വാഗതവും,കെ സുധാദേവി നന്ദിയും പറഞ്ഞു.ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ രാധാമണി ടീച്ചർ, ടി വി അനിതകുമാരി ടീച്ചർ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പു നൽകി.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.സി എം പ്രസീതടീച്ചറെ ചടങ്ങിൽ അനുമോദിച്ചു.എ കെ ഹരീഷ് കുമാർ പ്രസിഡന്റും,കെ എം മുഫീദ് സെക്രട്ടറിയും, താജുദ്ദീൻ ട്രഷററുമായുളള കമ്മിറ്റിയെ തെരഞ്ഞെടുത്തു.