കണ്ണൂർ : - കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂനിയൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കൺസ്യൂമർ എംപ്ളോയീസ് ഫ്രണ്ട്ഷിപ്പ് (സെഫ് ,KWA) സംസ്ഥാന തല സെക്ഷൻ കമ്മിറ്റി രൂപീകരണത്തിൻ്റെ ഉദ്ഘാടനം ചിറക്കൽ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു .വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനിയർ പി.ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു ലോഗോ പ്രകാശനം ചെയ്തു .കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ രമേശൻ കൊയിലോടൻ ഏറ്റുവാങ്ങി .
ജില്ലാ പഞ്ചായത്ത്' പൊതുമരാമത്ത് സ്റ്റാൻ്ങ്ങ്ങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ടി. സരള ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ ,കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സതി ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി.ശ്രുതി ,കെ.അജീഷ് ,KWA അസിസ്റ്റൻ്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ഐ ഗോവിന്ദൻ നമ്പൂതിരി , ഡിവിഷൻ എക്കൗണ്ടൻറ് കെ.ജി മനോജ് കുമാർ ,അസിസ്റ്റൻറ് എഞ്ചിനീയർ എഞ്ചിനീയർ എ.ജിതിൻലാൽ എന്നിവർ പ്രസംഗിച്ചു ,KWAEU സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ സ്വാഗതവും ,CEF ജില്ലാ കൺവീനർ എം.ശ്രീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
അഡ്വ: ടി. സരള ,കെ.സി ജിഷ (രക്ഷാധികാരികൾ)
ചെയർമാൻ :കെ.അജീഷ് (പ്രസി.. അഴീക്കോട് ഗ്രാമപഞ്ചായത്ത് )
കൺവീനർ :കെ.പ്രശാന്ത് (1st grade ഡ്രാഫ്റ്റസ്മാൻ, WS Sub. Division ,KWA കണ്ണൂർ)