അനുമോദന സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ:-
കോവിഡ് 19 വ്യാപന കാലത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനു എട്ടാം വാർഡിലെ ആശ വർക്കർ വി.വി. ശാലിനിയേയും, ഫോക്ക് ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്ക്കാരം നേടിയ നാടൻ പാട്ടുകാരനായ വി. നിഖിലിനേയും വള്ളിയോട്ട് ജയകേരള വായനശാല അനുമോദിച്ചു.      

   ഡോ: കെ.രാജഗോപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഇടൂഴി നേഴ്സിംഗ് ഹോമിലെ ഡോ: പി.വി. ധന്യ ഉദ്ഘാടനം ചെയ്തു. എം. രാഘവൻ പ്രസംഗിച്ചു. വി.വി. അജീന്ദ്രൻ സ്വാഗതവും, എം.വി. ഓമന നന്ദിയും പറഞ്ഞു.



Previous Post Next Post