എൽ എസ് എസ് വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു
മയ്യിൽ: മയ്യിൽ എ എൽ പി സ്കൂൾ എൽ എസ് എസ് വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ റിഷ്ന ജേതാക്കളായ 29 കുട്ടികളെ അനുമോദിച്ചു. തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദൻ എടാടത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ടിപി ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ സി കനകവല്ലി, എം പി ടി എ പ്രസിഡണ്ട് പി പി സന്ധ്യ, കെ സി നൗഫൽ, ഇ കെ സുനീഷ്, ബി.കെ വിജേഷ് എന്നിവർ സംസാരിച്ചു.