തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു


ഇരിട്ടി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് എംഎസ്എഫ് പ്രവര്‍ത്തകന്‍ മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ഖജാഞ്ചി ചാവശ്ശേരി യുപി ഹൗസില്‍ സിനാന്‍(22) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. പിതാവ്: ബഷീര്‍. മാതാവ്: സൗറ. സഹോദരങ്ങള്‍: സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇര്‍ഫാന്‍.

Previous Post Next Post