പ്രശസ്ത തമിഴ് ചലച്ചിത്ര താരം വിവേക് അന്തരിച്ചു.


പ്രശസ്ത തമിഴ് ചലച്ചിത്ര താരം വിവേക് അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലില്‍ ബ്ലോക്ക് നേരിട്ട വിവേകിനെ ചെന്നൈ ആസ്പത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിന് വിധേയനാക്കിയിരുന്നു. കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഡോക്ടര്‍മാര്‍ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റിയത്. വാക്സിന്‍ സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയില്‍ വിവേകിന് കോവിഡില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട്ടിലെ സൂപ്പര്‍ സ്പെഷാലിറ്റി ആസ്പത്രിയിലാണ് വിവേക് കോവാക്സിന്‍ സ്വീകരിക്കാനെത്തിയിരുന്നത്. ഇതിന് ശേഷം അദ്ദേഹം കൂടുതല്‍പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്നും ആഹ്വനം ചെയ്തിരുന്നു.

മരണമനതിൽ ഒരുത്തി വേണ്ടുംഎന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.

Previous Post Next Post