കൊളച്ചേരി :- കെ എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റും, കൊളച്ചേരി മണ്ഡലം മഹിളാ കോൺഗ്രസ് അധ്യക്ഷയും, കൊളച്ചേരി ബേങ്കിൻ്റെ മുൻ ഡയറക്ടറും ചേലേരിയിലെ വി സരോജിനി ( 72) നിര്യാതയായി. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഡിപ്പാർട്ട്മെന്റ് റിട്ട.ജീവനക്കാരിയാണ്.ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
മക്കൾ :- വിജി ചെക്കിക്കുളം ,സജി ചേലേരി.
മരുമക്കൾ :- പ്രകാശൻ ചെക്കിക്കുളം, രമണി.
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.