ശ്രീകണ്ഠാപുരം :- ശ്രീകണ്ഠാപുരം കണിയാർവയൽ ഉളിക്കൽ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വയക്കര സ്വദേശി സിനാന്റെ കാൽ അറ്റുപോയി.
വയക്കര അങ്കണവാടിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സിനാൻ സഞ്ചരിച്ച ഇരുചക്ര വാഹനം മിനി ഗുഡ്സിന് അടിയിൽപെട്ടാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സിനാനെ ആശുപത്രിയിലേക്ക് മാറ്റി.
