മയ്യിൽ :- ചേലേരി ഗവണ്മെന്റ് എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കയരളത്തെ ഇ.കെ ബാലകൃഷ്ണൻ നമ്പ്യാർ (84) നിര്യാതനായി.
പരേതരായ കൈപ്രവൻ നാരായണൻ നായരുടെയും ഇടക്ലവൻ കോറോത്ത് അമ്മുക്കുട്ടി അമ്മയുടെയും മകനാണ്.
ഭാര്യ : ഇ.പി ശാന്ത കുമാരി
മക്കൾ : ഇ.പി വിനോദ് കുമാർ (അസിസ്റ്റന്റ് ട്രഷറി ഓഫീസർ, ഇടുക്കി, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കണ്ണൂർ), ഇ.പി ബിന്ദു (ജെ.ഡി.ഒ, എൽ.എസ്.ജി.ഡി കണ്ണൂർ), ഇ.പി ബിജു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബെംഗളൂരു)
മരുമക്കൾ : ടി.പി സിന്ധു (അധ്യാപിക, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്), വിജയകുമാർ മുള്ളൂൽ (ഷാർജ സിമന്റ്സ്), കെ.കെ ശീതൾ (മയ്യിൽ)
സഹോദരങ്ങൾ : ഇ.കെ രമണി (തൃച്ചംബരം), ഇ.കെ നാരായണൻ നമ്പ്യാർ (റിട്ട. എഞ്ചിനീയർ, പഴശ്ശി ഇറിഗേഷൻ), ഇ.കെ രാധാമണി (ചെറുതാഴം), ഇ.കെ ചന്ദ്രമതി (കയരളം), ഇ.കെ ഹരീന്ദ്രനാഥ് (പൊയ്യൂർ), പരേതരായ ഇ.കെ പത്മാവതി അമ്മ (പെരളം), ഇ.കെ ശാരദ അമ്മ (കയരളം).
ഭൗതിക ശരീരം പൊയ്യൂർ വീട്ടിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്നു. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.
