ചേലേരി :- കൊളച്ചേരി പഞ്ചായത്ത് വാർഡ് 13 ൽ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ വകയായി ചേലേരിമുക്കിൽ "ബോട്ടിൽ ബൂത്ത് " സ്ഥാപിച്ചു.
പതിമൂന്നാം വാർഡ് മെമ്പർ ഗീത.വി.വി.യുടെ അധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു, ശുചിത്വ കമ്മിറ്റി കൺവീനർ ജിഷ, മുൻ മെമ്പർ കെ.പി.ചന്ദ്രഭാനു എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ സി.കെ.ജനാർദ്ദനൻ നമ്പ്യാർ സ്വാഗതവും കരുണാകരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.