1987 നവംബറിൽ KWA കണ്ണൂരിൽ ഓപറേറ്ററായി സർവ്വീസിൽ പ്രവേശിച്ചു കണ്ണൂർ സബ് ഡിവിഷൻ പരിധിയിലെ വിവിധ പമ്പ് ഹൗസുകളിൽ ജോലി നോക്കിയ ശ്രീധരൻ സംഘമിത്ര നീണ്ട 34 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത് .
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ കണ്ണൂർ ബ്രാഞ്ച് പ്രസിഡൻ്റ് ,സെക്രട്ടറി ,ജില്ലാ പ്രസിഡൻ്റ് ,ട്രഷറർ ,സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു .യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും CITU കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമാണ്.K WAഎംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻറാണ്.
നാടകകൃത്തും ,സാംസ്കാരിക പ്രവർത്തകനുമായ ശ്രീധരൻ സംഘമിത്ര പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻറും ,മയ്യിൽ മേഖല സെക്രട്ടറിയുമാണ് .lRPC കൊളച്ചേരി ലോക്കൽ കൺവീനറായി പ്രവർത്തിക്കുന്ന ശ്രീധരൻ സംഘമിത്ര കോവിഡ് 19 കൊളച്ചേരി പഞ്ചായത്ത് വളണ്ടിയർ കൂടിയാണ് . കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സാംസ്കാരിക സമിതി സംസ്ഥാന കൺവീനർ സ്ഥാനവും വഹിക്കുന്നു .
ശ്രീധരൻ സംഘമിത്ര 28 നാടകങ്ങൾ രചിച്ചിട്ടുണ്ട് . 10 നാടകങ്ങൾ 4 പുസ്തകമാക്കിയിട്ടുണ്ട് . 2നാടകങ്ങൾ കണ്ണൂർ ആകാശവാണി പ്രക്ഷേപണം ചെയ്തു .മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അക്ഷര അവാർഡ് ,നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കണ്ണാടി - ഒ.കെ കുറ്റിക്കോൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ സ്വദേശിയാണ്.കമ്പിൽALP സ്കൂൾ അധ്യാപിക കെ. സ്മിതയാണ് ഭാര്യ.ശ്രീഹാസ് ,സുശ്രിത എന്നിവർ മക്കളാണ്.