നാറാത്ത്: കോവിഡ് 19 മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'നമ്മുടെ നാട്' പദ്ധതിയുമായി നാറാത്ത് സാന്ത്വനം ചാരിറ്റബിള്‍ ഫൗണ്ടേഷന്‍. ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, കോവിഡ് പോസിറ്റീവായവര്‍ക്ക് കൗണ്‍സലിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആദ്യഘട്ടമായി
നാറാത്ത് പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലുള്ളവര്‍ക്കുള്ള ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശന്‍ സ്വാന്തനം സെക്രട്ടറി കെ കെ അബ്ദുല്ലക്ക് കൈമാറി നിര്‍വഹിച്ചു.
600 വീടുകളിലായി 3000 പേര്‍ക്ക് കഴിക്കാവുന്ന മരുന്നാണ് വിതരണം ചെയ്യുക. സ്വാന്തനം പ്രസിഡന്റ് കെ വി അബ്ദുര്‍റഊഫ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ സെക്രട്ടറി പി പി ശിഹാബ്, പി പി മുഹമ്മദ് റാഫി, സാന്ത്വനം വളണ്ടിയര്‍മാരായ പി പി ഷമീര്‍, കെ കെ ജംഷീര്‍, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.