കൊളച്ചേരി :- സ്വാതന്ത്ര്യ സമര സേനാനിയും കർഷക പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവുമായ വിഷ്ണുഭാരതീയൻ്റെ നാല്പതാം ചരമവാർഷിക ദിനത്തിൽ കെ.എസ് & എ സി പ്രവർത്തകർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡൻ്റ് വി.വി.ശ്രീനിവാസൻ സെക്രട്ടരി വിജേഷ്നണിയൂർ, പി.രവീന്ദ്രൻ, അഡ്വ.പി.അജയകുമാർ, എ.വി.രജിത്ത്, അരുൺകുമാർ പി.എം, പ്രഹ്ളാദൻ എം വി, എം വി നാരായണൻ, ജിനോയ് വാര്യമ്പേത്ത് തുടങ്ങിയവരോടൊപ്പം ഭാരതീയൻ്റെ മക്കൾ വസന്തകുമാരി,ഗോപാലകൃഷ്ണൻ മരുമകൻ സുബ്രഹ്മണ്യൻ എന്നിവരും പങ്കെടുത്തു.
ഇന്ന് വൈകുന്നേരം ഓൺലൈൻ ആയി നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചരിത്രകാരൻ ഡോ.അജയകുമാർ കോടോത്ത് ഗാന്ധിസവും മാർക്സിസവും സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.