വാക്സിനേഷൻ ത്വരിതപ്പെടുത്തുക - ശാസ്ത്ര സാഹിത്യ പരിഷത്ത്


മയ്യിൽ :-
വാക്സിൻ ലഭ്യതയുടെ വേഗത വർദ്ധിപ്പിച്ചും വാക്സിനേഷൻ ത്വരിതപ്പെടുത്തിയും ജനങ്ങളെ കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു.

ലോകത്തെയാകെ വരിഞ്ഞു കെട്ടിയിരിക്കുന്ന ഈ വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് വാക്സിനേഷൻ തന്നെയാണ് ഒരേ ഒരു മാർഗം എന്ന് വ്യക്തമായിരിക്കുകയാണ്. പക്ഷേ വാക്സിനേഷന്റെ വേഗതയിൽ നമ്മുടെ രാജ്യം വളരെ പിറകിലായിരിക്കുന്നു. പൊതുമേഖലാ ഔഷധ നിർമാണ സ്ഥാപനങ്ങളെക്കൂടി ഉപയോഗപ്പെടുത്തിയാൽ ആവശ്യത്തിന് വാക്സിൻ വേഗത്തിൽ ലഭിക്കും എന്നിരിക്കെ കേന്ദ്ര സർക്കാർ അതിന് തയ്യാറാവുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. 

18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ കൊടുക്കാൻ ആരംഭിക്കുമ്പോൾ വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിൽ വെച്ച് കൊടുക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും സമ്മളനം ആവശ്യപ്പെട്ടു. 

ഓൺലൈനായി നടന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് എ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.ഡോ.കെ.പി.അരവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടരി സി.കെ.അനൂപ് ലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി രാജൻ കണക്കും അവതരിപ്പിച്ചു.കേന്ദ്ര നിർവാഹക സമിതി അംഗം ടി.കെ.ദേവരാജൻ സംഘടനാ രേഖ അവതരിപ്പിച്ചു. പി.കെ.ഗോപാലകൃഷ്ണൻ,പി.സൗമിനി, കെ.സി.പത്മനാഭൻ പി.ദിലീപ് കുമാർ,സി.വിനോദ്, വി.വി.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. 

ഭാരവാഹികളായി എ ഗോവിന്ദൻ (പ്രസിഡൻ്റ്) കെ.രാമകൃഷ്ണൻ, കെ.വി.മിനി (വൈസ് പ്രസി.) പി.സൈലേഷ്കുമാർ (സെക്രട്ടരി ) ബിജുകുമാർ.ടി.വി, കെ.ഹേമന്ത് കുമാർ (ജോ. സെക്ര) ടി.രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post