മയ്യിൽ:- കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വർഷങ്ങളായി കക്കൂസ് മാലിന്യം തള്ളുന്ന ടീമിനെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിടികൂടി.
ഉടമ ചെറുകുന്ന് സ്വദേശി സുധീഷ്, ഡ്രൈവന്മാരായ ദീപു എറണാകുളം, അമൽ മാത്യു ഇടുക്കി എന്നിവരെയാണ് പിടികൂടിയത്. പിഴ ഈടാക്കി ഇവരെ കൊണ്ട് മുഴുവൻ മാലിന്യവും തിരിച്ചെടുപ്പിക്കുകയും ചെയ്തു.
കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതിന് മയ്യിൽ പോലീസിന് കൈമാറി.