ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


ചേലേരി: ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവതാ ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കോവിഡ് രോഗം വന്നവർക്കും കോവിഡ് രോഗ വ്യാപനത്തിൻ്റെ ഭാഗമായി ജോലിക്ക് പോകാൻ പറ്റാതെ ജീവിക്കുവാൻ ബുദ്ധിമുട്ടുന്നവർക്കും കൈതങ്ങായി ക്ഷേത്ര കമ്മറ്റി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഞായറാഴ്ച രാവിലെ മുതൽ ചേലേരി, വളവിൽ ചേലേരി ഭാഗങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. അരി, പഞ്ചസാര, വെളിച്ചെണ്ണ മുതൽ മാസ്ക്ക് സാനിറ്റൈസർ തുടങ്ങി 23 ൽ പരം സാധനങ്ങൾ അടങ്ങിയ കിറ്റായിരുന്നു നൽകിയത്. കിറ്റ് വിതരണത്തിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

Previous Post Next Post