കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം. മേലെ ചൊവ്വയിൽ പുലർച്ചെയാണ് അപകടം നടന്നത്. വാതക ചോർച്ചയില്ല. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺതിട്ടയിൽ ഇടിച്ചാണ്നിന്നത്. വാഹനം മറിഞ്ഞു വീഴാത്തത് വൻ അപകടം ഒഴിവാക്കി.പത്തു ദിവസം മുൻപ് ചാലയിൽ മറ്റൊരു ടാങ്കർ അപകടത്തിൽപ്പെട്ട് വാതക ചോർച്ചയുണ്ടായിരുന്നു.