പുതിയതെരുവിൽ ഗ്യാസ് ടാങ്കർ ലോറി അപകടം: നിയന്ത്രണം വിട്ട് ലോറി കടയിലേക്ക് ഇടിച്ചു കയറി


പുതിയതെരു: കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയിൽ പുതിയതെരുവിൽ പാചകവാതക ടാങ്കർ ലോറി അപകടം. പുലർച്ചെ ആയതിനാലും ഗ്യാസ് ഇല്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. ഇന്നു പുലർച്ചെ 4.15 നാണ് അപകടം. ചേളാരിയിൽ നിന്നും മംഗളൂരുവിലേക്ക് പോകുന്ന ഗ്യാസ് ടാങ്കർ ബുള്ളറ്റ് ലോറിയാണ് ചിറക്കൽ ധനരാജ് തീയേറ്ററിന് മുന്നിലെ തലശേരി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. ഹോട്ടൽ പൂർണമായും തകർന്നു . ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു.

Previous Post Next Post