ചേലേരിമുക്കിൽ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സംഗമം നടത്തി
ചേലേരി: ചേലേരിമുക്കിൽ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഘമം നടത്തി. പ്രധാമന്ത്രി നരേന്ദ്ര മോദിയും, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ ലക്ഷദ്വീപിനെ സംരക്ഷിക്കുക, ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ചേലേരിമുക്ക് ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ ഐക്യദാർഢ്യ സംഗമം നടത്തി. ചേലേരി മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ പ്രസംഗിച്ചു. കെ. ഭാസ്കരൻ, ഇ.പി. മുരളീധരൻ, പി.പി. യൂസഫ്, ഇർഷാദ് അശറഫ്, സി.വി. യഹിയ, സി.മനോജ് കുമാർ, പി.അഫ്സൽ എന്നിവർ നേതൃത്വം നൽകി.