മയ്യിൽ:-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മയ്യിൽ പൊലീസ് സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളും തങ്ങളുടെ ആറു ദിവസത്തെ വേതനം കൈമാറി. ഇതുമായി ബന്ധപ്പെട്ട സമ്മതപത്രത്തിന്റെ കൈമാറ്റം എ.സി.പി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് നൽകി നിർവ്വഹിച്ചു. ഇൻസ്പെക്ടർ ബഷീർ സി ചിറക്കലും മറ്റു പൊലീസുകാരും കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.