നാറാത്ത് :- തീരദേശ കെട്ടിട നിർമ്മാണനിയന്ത്രണത്തിൽ നാറാത്ത് പഞ്ചായത്തിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപെട്ടു നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
തീര മേഖലയിലെ കെട്ടിട നിർമ്മാണത്തിൻ്റെ കരട് പ്ലാനിന് മറ്റുള്ള പഞ്ചായത്തുകൾ തീരദേശങ്ങളിൽ ഇളവുകൾ അനുവദിച്ച സ്ഥിതിക്ക് പുഴയോരങ്ങളിൽ 100 മീറ്റർ എന്നത് 50മീറ്റർ ആക്കി പഞ്ചയാത്ത് CRL നിയമത്തിൽ ഇളവ് ലഭിക്കാൻ തീര മേഖല കെട്ടിട നിർമ്മാണ നിയന്ത്രണം സമ്പന്ധിച്ചു കേരള കോസ്റ്റൽ സോൻ മാനേജ്മെന്റ് അതോറട്ടിക്ക് അപേക്ഷ നൽകണമെന്ന് പ്രമേയ ത്തിൽ ആവശ്യപെട്ടു.
നാറാത്ത് പോലുള്ള പ്രദേശങ്ങളിൽ സിആർസെഡ് വ്യവസ്ഥയിൽ ഇളവ് ലഭിക്കാത്തതിൽ വളരെ പ്രയാസത്തിൽ ആണെന്നും പുതിയ കരടിൽ വളപട്ടണം പുഴുയോരത്തെ നാറാത്ത് പഞ്ചായത്ത് പ്രദേശത്തെ ഉൾപ്പെടുത്തി പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യം കേരള കോസ്റ്റൽ സൂൺ മാനേജ് അതോറേറ്റിക്ക് നാറാത്ത് പഞ്ചായത്ത് ഭരണസമിതി അപേക്ഷ നൽകണമെന്ന് സൈഫുദ്ധീൻ നാറാത്ത് ആവശ്യപെട്ടു.