കൊളച്ചേരി: വൃത്തിയാവട്ടെ നമ്മുടെ പരിസരം എന്ന പ്രമേയത്തിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജൂൺ 5 മുതൽ 12 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പള്ളിപ്പറമ്പിൽ നടന്നു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പ്രവർത്തക സമിതി അംഗവുമായ മുസ്തഫ കൊടിപ്പൊയിൽ വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷനായിരുന്നു. ശാഖാതലത്തിൽ പരിസര ശുചീകരണം, ക്വാറന്റൈൻ കേന്ദ്രങ്ങൾ സാനിറ്ററൈസിംഗ് , കവലകൾ അണു നശീകരണം, പ്രകൃതി സംരക്ഷണ ഫോട്ടോഗ്രഫി മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
ചടങ്ങിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അബ്ദു പന്ന്യങ്കണ്ടി , സഈദ് നൂഞ്ഞേരി, ഹഖീം പള്ളിപ്പറമ്പ്, എം അനീസ് മാസ്റ്റർ, ലത്തീഫ് പള്ളിപ്പറമ്പ്, മർവ്വാൻ പള്ളിപ്പറമ്പ് സംബന്ധിച്ചു.
*പാമ്പുരുത്തിയിലെ മുഴുവൻ വീടുകളിലും വൃക്ഷത്തൈ വിതരണം ചെയ്ത് ഡ്രോപ്സ്*
നാറാത്ത്: പാമ്പുരുത്തിയിലെ മുഴുവൻ വീടുകളിലും വൃക്ഷത്തൈ വിതരണം ചെയ്ത് ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പരിസ്ഥിതി ദിനാചരണം. കൺവീനർ കെ പി മുസ്തഫ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം അബൂബക്കർ, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, അംഗങ്ങളായ
സുജിത്ത് ടി, ഷൗക്കത്തലി എം,
ഷമീം പാലങ്ങാട്, മൻസൂർ കെ പി, ഷമീം വി കെ, അസീബ് കെ വി, അസ്ലം എം എന്നിവർ നേതൃത്വം നൽകി. പാമ്പുരുത്തിയിലെ 300 ഓളം വീടുകളിലാണ് വിവിധ തരം വൃക്ഷത്തൈകൾ വിതരണം ചെയ്തത്.
*പരിസ്ഥിതി ദിനം dyfi മയ്യിൽ മേഖലാ തല ഉദ്‌ഘാടനം ചെയ്തു*
മയ്യിൽ: പരിസ്ഥിതി ദിനം ഡിവൈഎഫ്ഐ മയ്യിൽ മേഖലാ തല ഉദ്‌ഘാടനം കാവിന്മൂലയിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന എന്നിവർ ചേർന്ന് നിർവഹിച്ചു.