കൊളച്ചേരി :- പരിസ്ഥിതി വരാഘോഷത്തിന്റെ ഭാഗമായി വാർഡ് വികസന സമിതി റോഡും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി.
കൊളച്ചേരി പഞ്ചായത്ത് പതിനാലാം വാർഡിലെ തെക്കേക്കരയിലെ പ്രധാന റോഡിനു ഇരുവശത്തും പടർന്ന കാടുകളും പരിസരവും സജിത്ത് മാസ്റ്റർ എം. പി., അരുൺ കിഴക്കെയിൽ, ബാബു, പുരുഷോത്തമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ ശുചിയാക്കി .
കൂടാതെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം കല്ലും മണ്ണും ഇട്ട് ഗതാഗത യോഗ്യമാക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അജിതയുടെ സന്നിധ്യവും പ്രസ്തുത ശ്രമദാനത്തിൽ ശ്രദ്ധേയമായി.