ചെക്കിക്കുളം:-കോവിഡ് പ്രതിസന്ധിയിൽ പഠനം വഴിമുട്ടിയ 130 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളെത്തിച്ചുനൽകി വായനശാല. ചെക്കിക്കുളം കൃഷ്ണപിള്ള വായനശാലയാണ് പഠനോപകരണക്കിറ്റുകൾ വിതരണം ചെയ്തത്.
വായനശാല ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി. സ്‌കൂളിലെ പി.ടി.എ. പ്രസിഡൻറ് പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ടി.കെ. പ്രശാന്തൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പി. പ്രശാന്തൻ, സി. മുരളി എന്നിവർ സംസാരിച്ചു.