കോപ്പ അമേരിക്ക അർജന്റീനയുടെ ആദ്യ മത്സരം നാളെ


കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് നാളെ ആദ്യ മത്സരം. നാളെ പുലര്‍ച്ചെ 2:30 ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ചിലിയാണ് അർജന്റീനയുടെ എതിരാളി. 5.30ന് നടക്കുന്ന മത്സരത്തില്‍ പാരഗ്വായ് ബൊളീവിയയെ നേരിടും.


ലയണല്‍ മെസിക്ക് ഇതേ വരെ കോപ്പ അമേരിക്കയില്‍ മുത്തമിടാനായിട്ടില്ല. 1993 ലാണ് അവസാനമായി അര്‍ജന്റീന ടീം കപ്പുയര്‍ത്തിയത്. നായകനും കാല്‍പന്ത് കളിയിലെ മിശിഹയുമായ മെസിയുടെ മാസ്മരിക പ്രകടനങ്ങളിലാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍.

Previous Post Next Post